കാസര്‍കോട്: ഇളയഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. ചെര്‍ക്കള കെ കെ പുറത്തെ ശ്രീധരനെ(49) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെ കെ പുറത്തെ അശോക് എന്ന കുട്ടാപ്പുവിനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി വെറുതെ വിട്ടത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജ.പ്പെടുകയായിരുന്നു.
2015 ജൂലായ് 3നാണ് ശ്രീധരന്‍ കൊലചെയ്യപ്പെട്ടത്. ശ്രീധരന്റെ ബന്ധുവീട്ടിലായിരുന്നു സംഭവം. ബേങ്കില്‍ നിന്ന് പിന്‍വലിച്ച പണത്തെ ചൊല്ലി ശ്രീധരനും സഹോദര പുത്രനായ അശോകും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിനിടെ പ്രകോപിതനായ അശോക് ചിരവപ്പലക കൊണ്ടടിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തതിനെ തുടര്‍ന്ന് ശ്രീധരന്‍ കൊല്ലപ്പെട്ടുവെന്നാണ് കേസ്. ആഗസ്റ്റ് 3 ന് ഈ കേസില്‍ വിധി പറയേണ്ടതായിരുന്നുവെങ്കിലും പിന്നീട് 5 ലേക്ക് മാറ്റുകയായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ