
കാസര്‍കോട്; ബംഗളൂരുവിലെ ആശുപത്രിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് ബേഡഡുക്ക പഞ്ചായത്ത് മുന്‍ അംഗം കുണ്ടംകുഴി കരിങ്കോലിലെ കെ ബാലകൃഷ്ണന്‍തങ്കമണി ദമ്പതികളുടെ മകന്‍ അരുണ്‍ കുമാര്‍ (22) ആണ് മരിച്ചത്. ബംഗളൂരുവില്‍ വിദ്യാര്‍ഥിയായ അരുണ്‍ അവിടെ ബന്ധുക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. ഒരാഴ്ച മുമ്പാണ് ശരീരത്തില്‍ പൊള്ളലേറ്റ നിലയില്‍ അരുണ്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സഹോദരന്‍ ജ്യോതിഷ് ബംഗളൂരുവില്‍ നടത്തിവരുന്ന ജ്യൂസ് കടയില്‍ സഹായിയായും അരുണ്‍കുമാര്‍ ജോലി ചെയ്തിവരികയായിരുന്നു. മൂന്ന് മാസംമുമ്പാണ് അരുണ്‍ ബംഗളൂരുവിലെത്തിയത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന പെട്രോളില്‍ തീപടര്‍ന്നാണ് പൊള്ളലേറ്റതെന്നാണ്് വിവരം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരിച്ചത്. ജയേഷ് മറ്റൊരു സഹോദരനാണ്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ