ചീമേനി : പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്ത യുവതിക്കെതിരെ ചീമേനി പോലീസ് കേസെടുത്തു.
ചീമേനി കൊടക്കാട് പണയക്കാട്ട് ക്ഷേത്രസമീപത്തെ ഷിജുവിന്റെ ഭാര്യ എം.സീന (24) യ്ക്കെതിരെയാണ് കേസ്. ഇവരുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 59 എന്‍ 6287 നമ്പര്‍ സ്‌കൂട്ടറാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഓടിക്കാന്‍ കൊടുത്തുവെന്നാണ് കേസ്. ഓഗസ്റ്റ് രണ്ടിനു ചീമേനിയിലാണ് സ്‌കൂട്ടര്‍ പിടിയിലായത്. എസ്ഐ ടി.ദാമോദരന്‍ വാഹന പരിശോധനയ്ക്കിടെയാണ് വാഹനം പിടിച്ചെടുത്തത്. കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച ശേഷം ആര്‍സി ഉടമയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ