തോക്ക് കേസില്‍ കത്തി അഷ്‌റഫ് പിടിയില്‍
ബേക്കല്‍: കോട്ടിക്കുളം തൃക്കണ്ണാട് കാറില്‍ നിന്ന് തോക്കും മയക്കുമരുന്നും പിടികൂടിയ സംഭവത്തില്‍ പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മംഗളൂരിവിലെ ഒളിത്താവളത്തില്‍ നിന്ന് ബേക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. ബേക്കലിലെ കത്തി അഷ്‌റഫ് എന്ന അഷ്‌റഫിനെയാണ് ബേക്കല്‍ പൊലിസ് ഇന്‍സ് പെക്ടര്‍ പി നാരായണന്‍ മല്‍പിടിത്തത്തിലൂടെ കീഴടക്കിയത്. ആഗസ്റ്റ് മൂന്നിന് ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനക്കിടെ ബേക്കല്‍ എസ്.ഐ പി അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇറ്റാലിയന്‍ നിര്‍മിത തോക്കും, 20 ഗ്രാം എം.ഡി.എം.എ ലഹരി മരുന്നുമായെത്തിയ കാര്‍ തടഞ്ഞ് നിര്‍ത്തിയത്. കാറിലുണ്ടായിരുന്ന കോഴിക്കോട് വെള്ളമാട് കുന്നിലെ മുഹമ്മദ് ഷാക്കിബിനെ അറസ്റ്റ് ചെയ്തിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ