വ്യാഴാഴ്‌ച, ഓഗസ്റ്റ് 08, 2019

കാസർകോട്: ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി നീന്തല്‍ പരിശീലനം നല്‍കാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ഉണര്‍വ്വ് പുരുഷ സഹായ സംഘത്തിന്റെ സഹകരണത്തോടെ ബങ്കളത്തും പള്ളം വിക്ടറി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സഹകരണത്തോടെ ഉദുമ പള്ളത്തുമാണ് സൗജന്യ നീന്തല്‍ പരിശീലനം നല്‍കുന്നത്. നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കായി സര്‍ട്ടിഫിക്കറ്റ് നല്‍കും.ലോക ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ ദേശീയ ടീമില്‍ മികച്ച പ്രകടനം നടത്തിയ ജില്ലയില്‍ നിന്നുള്ള ആര്യശ്രീക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനായി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി പി അശോകന്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ പള്ളം നാരായണന്‍, അനില്‍ ബങ്കളം, ടി വി കൃഷ്ണന്‍, വി വി വിജയമോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ