ഓണ്‍ലൈന്‍ തട്ടിപ്പ്: മാലക്കല്ല് സ്വദേശിക്ക് 20,000 രൂപ നഷ്ടം

ഓണ്‍ലൈന്‍ തട്ടിപ്പ്: മാലക്കല്ല് സ്വദേശിക്ക് 20,000 രൂപ നഷ്ടം

രാജപുരം : ഓണ്‍ലൈന്‍ വഴി തൊഴില്‍ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് ഇരുപതിനായിരം രൂപ തട്ടിയെടുത്തതായി പരാതി.
മാലക്കല്ല് പറക്കയം സ്വദേശി നവീനാണ് (22) തട്ടിപ്പിനിരയായത്. ആമസോണ്‍ കമ്പനിയിലെ ഒഴിവിലേക്കാണ് ഓണ്‍ലൈനില്‍ അപേക്ഷിച്ചത്. രണ്ടു ദിവസത്തിനകം മടക്ക മെയിലില്‍ കണ്‍ഫമേഷന്‍ ലറ്റര്‍ കിട്ടി. ഇതിനുശേഷം ഇവര്‍ ആവശ്യപ്പെട്ട തുക യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് നമ്പറിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. രജിസ്ട്രേഷന്‍, കൊറിയര്‍ ചാര്‍ജ്, വെരിഫിക്കേഷന്‍ ചാര്‍ജ് എന്നീ പേരുകളിലാണ് പല തവണകളായി ഇരുപതിനായിരത്തോളം രൂപ തട്ടിയെടുത്തത്. രാജപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments