വ്യാഴാഴ്‌ച, ഓഗസ്റ്റ് 08, 2019

ഉപ്പള: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്‌ സജ്ജമായി എൽഡിഎഫ്‌.  മണ്ഡലത്തിൽ വിവിധ കമ്മിറ്റികളുടെ ചുമതലയുള്ള സിപിഐ എം നേതാക്കളുടെ ശിൽപശാല ഉപ്പള മരിക്ക പ്ലാസ ഹാളിൽ ചേർന്നു. മഞ്ചേശ്വരം, മംഗൽപാടി, വോർക്കാടി, മീഞ്ച, പൈവളികെ, പുത്തിഗെ, എൻമകജെ, കുമ്പള പഞ്ചായത്തുകളിലെ  തെരഞ്ഞെടുപ്പ്‌ ചുമതലയുള്ളവരുടെ  മുഴുവൻദിന നേതൃത്വ ശിൽപശാല സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ഡോ. വി പി പി മുസ്തഫ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, ജില്ലാസെക്രട്ടി എം വി ബാലകഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, ടി വി രാജേഷ് എംഎൽഎ, പി കെ സൈനബ, പി എ മുഹമ്മദ്‌ റിയാസ് എന്നിവർ സംസാരിച്ചു. കെ ആർ ജയാനന്ദ സ്വാഗേതം പറഞ്ഞു.

   മണഡലത്തിൽെ 18 ലോക്കലുകളിലും തെരഞ്ഞെടുപ്പ്‌ കമ്മിറ്റികൾ രൂപീകരിച്ച്‌ കഴിഞ്ഞു. ലോക്കൽ ശിൽപശാലകൾ  ഉടൻ ചേരും. ബൂത്ത്‌ കമ്മിറ്റിളും രൂപീകരിക്കും.  കടുംബസഭ ചേരും. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാർദനൻ, എം രാജഗോപാലൻ എംഎൽഎ, കെ വി കുഞ്ഞിരാമൻ, കെ ആർ ജയാനന്ദ, വി കെ രാജൻ, സാബു അബ്രഹാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി വത്സലൻ, ടി വി ഗോവിന്ദൻ, വി വി രമേശൻ, കെ കുഞ്ഞിരാമൻ  എംഎൽഎ, പി അപ്പുക്കുട്ടൻ, കെ ബാലകൃഷ്‌ണൻ, കെ എ മുഹമ്മദ്‌ ഹനീഫ, ടി കെ രാജൻ, ഒക്ലാവ്‌ കൃഷ്‌ണൻ, പി ആർ ചാക്കോ, എം ലക്ഷ്‌മി, എം സുമതി, ബേബി ബാലകൃഷ്‌ണൻ, കെ കുഞ്ഞിരാമൻ, സി ജെ സജിത്ത്‌, പി രഘുദേവൻ, ഇ പത്മാവതി, സിജി മാത്യൂ, എം ശങ്കർ റൈ എന്നിവർക്കാണ്‌ ലോക്കലുകളുടെ ചുമതല. 
    മണ്ഡലത്തിൽ സ്വാധീനമുള്ള ഇരുവർഗീയ ശക്തികളെയും തോൽപ്പിച്ച്‌ 2004 ൽ എൽഡിഎഫ് നേടിയ ചരിത്ര വിജയം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ. എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മണ്ഡലത്തിൽ നടപ്പാക്കിയതും പുരോഗമിക്കുന്നതുമായ വിവിധ വികസന പദ്ധതികൾ പ്രചാരണത്തിൽ മുതൽക്കൂട്ടാകും. യുഡിഎഫ് എംഎൽഎയുടെ നിര്യാണവും ബിജെപി നൽകിയ തെരഞ്ഞെടുപ്പ് കേസും കാരണം അനാഥമായ മണ്ഡലത്തിൽ എൽഡിഎഫ്‌ സർക്കാരിന്റെ രക്ഷകർതൃത്വത്തിൽ വലിയ വികസനമാണ് നടന്നത്. നേരത്തെ സി എച്ച്  കുഞ്ഞമ്പു എംഎൽഎ ആയിരുന്നപ്പോൾ വി എസ് സർക്കാർ നടപ്പാക്കിയ പദ്ധതികളാണ് മഞ്ചേശ്വരത്തിന്റെ സമഗ്ര വികസനത്തിന് കാരണമായത്. എൽഡിഎഫ്‌സർക്കാർ സംസ്ഥാനത്ത്‌ നടപ്പാക്കിയ വികസന, ക്ഷേമപദ്ധതികളും ബിജെപിയെ എതിരിടാൻ ജയിപ്പിച്ച്‌ വിട്ട യുഡിഎഫ്‌ എംപിമാർ  പാർലമെന്റിൽ വിവിധ വിഷയങ്ങളിൽ  കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്നതും മണ്ഡലത്തിൽ ചർച്ചയാണ്‌.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ