കാഞ്ഞങ്ങാട് : വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാര്‍ക്കെതിരെ കേസെടുത്തു.
ഓഗസ്റ്റ് അഞ്ചിനു രാത്രി എട്ടു മണിക്ക് കോട്ടച്ചേരിയില്‍ വാഹന പരിശോധനയ്ക്കിടെ കെഎല്‍ 60 കെ 3136 നമ്പര്‍ സ്‌കൂട്ടര്‍ കൈകാണിച്ചിട്ടു നിര്‍ത്താതെ ഓടിച്ചു പോയി കുറച്ചകലെ നിര്‍ത്തി യാത്രക്കാര്‍ ഓടിപ്പോവുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കാതെ രണ്ടു പേരെ പിറകിലിരുത്തിയായിരുന്നു ബൈക്കോട്ടം.
ഹൊസ്ദുര്‍ഗ് എസ്ഐ, എന്‍.പി.രാഘവനാണ് കേസെടുത്തത്.
നീലേശ്വരം: പട്ടേനയില്‍ വാഹന പരിശോധന നടത്തവെ ആജ്ഞ ലംഘിച്ച് ഓടിച്ചു പോയ കെഎല്‍ 60 ജെ 1686, റോട്ടറി ഹാളിനു സമീപം വഴി ഓടിച്ചുപോയ കെഎല്‍ 60 ജെ 8290 നമ്പര്‍െൈ ബക്കുകള്‍ക്കെതിരെ നീലേശ്വരം എസ്ഐ രഞ്ജിത് രവീന്ദ്രനും കേസെടുത്തു.
0 Comments