ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ പൊലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എഎസ്‌ഐ പൗലോസ് ജോണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള ക്വാർട്ടേഴ്‌സിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വാഴക്കുളം ചെമ്പറക്കി സ്വദേശിയാണ്.
ഇന്നലെ രാത്രി പൗലോസ് ജോൺ വീട്ടിലേക്ക് വിളിച്ചിരുന്നതായും അധിക ഡ്യൂട്ടി ഉള്ളതിനാൽ ഇന്നലെ വീട്ടിലേക്ക് വരുന്നില്ലെന്നും അറിയിച്ചിരുന്നു. കുടുംബ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അതേ സമയം
ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് മേൽ സി.ഐ അമിത ജോലിഭാരം ഏൽപ്പിച്ചിരുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. എഎസ്‌ഐയുടെ ആത്മഹത്യയെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.

0 Comments