കാഞ്ഞങ്ങാട് റിയൽ ഹൈപ്പർമാർക്കറ്റിൽ ഫിഷ് ആന്റ് മീറ്റ് സ്റ്റാൾ പ്രവർത്തനമാരംഭിച്ചു

കാഞ്ഞങ്ങാട് റിയൽ ഹൈപ്പർമാർക്കറ്റിൽ ഫിഷ് ആന്റ് മീറ്റ് സ്റ്റാൾ പ്രവർത്തനമാരംഭിച്ചു


കാഞ്ഞങ്ങാട്: നിത്യോപയോഗ, ഗൃഹോപകരണ, വസ്ത്രവ്യാപാര മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച റിയൽ ഹൈപ്പർ മാർക്കറ്റിൽ ഇനി പുഴ, കടൽ മത്സ്യങ്ങളും ഇറച്ചിയും യഥേഷ്ടം ലഭിക്കും. മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് ഹൈപ്പർ മാർക്കറ്റിൽ സജ്ജീകരിച്ച സ്റ്റാൾ വഴിവിൽപ്പന നടത്തുന്നത്.കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സി. യൂസഫ് ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.ആദ്യ വിൽപ്പന ചന്ദ്രൻ പെറ്റ്സിന് നൽകി റിയൽ മാനേജിംഗ് പാർട്നർ ഫൈസൽ സി.പി. നിർവ്വഹിച്ചു.ചടങ്ങിൽ സക്കറിയ, പി.ആർ.ഒ. മൂത്തൽ നാരായണൻ, ത്വയ്യിബ് , ആസിഫ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments