കാഞ്ഞങ്ങാട് : ജില്ലയിലും കനത്ത മഴയും വെള്ളപ്പൊക്കവും ശക്തമായ കടലാക്രണത്തിനൊപ്പം മലയിടിച്ചില്‍ ഭീഷണിയും ഉയര്‍ന്നതോടെ വീടുകളില്‍ നിന്നു മാറി താമസിക്കുവാന്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കാര്യങ്കോട്, ചാത്തമത്ത്, പൊടോതുരുത്തി, പാലായി, തോട്ടുമ്പുറം, ചെമ്മാക്കര, മുണ്ടേമ്മാട്, ഓര്‍ച്ച ഭാഗങ്ങളിലാണ് വലിയ തോതിലുള്ള വെള്ളപ്പൊക്കം അനുഭവപ്പെടുന്നത്. ഇവിടുന്നു 40 കുടുംബങ്ങളെ ആലയി ക്ഷേത്ര ഓഡിറ്റോറിയത്തിലേക്ക് മാറ്റി. അറുപതു കുടുംബങ്ങളെ മാറ്റാനുള്ള ശ്രമം തുടരുന്നു. ഇതിനിടെ അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം ഒലിച്ചുപോയി. ചെറുവത്തൂര്‍ പഞ്ചായത്തിനെയും നീലേശ്വരം നഗരസഭയേയും ബന്ധിപ്പിക്കുന്ന പാലമാണ് ശക്തമായ മഴയില്‍ ഒലിച്ചുപോയത്. ഇതു ഏതുനിമിഷവും തകരുമെന്ന നിലയിലായിരുന്നു.
 
0 Comments