കാസര്‍കോട്: ജില്ലയിലെ തെക്കന്‍ പ്രദേശങ്ങളില്‍ രൂക്ഷമായ കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ നേതത്വത്തില്‍ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. റവന്യു പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. ഹൊസ്ദുര്‍ഗ,് വെള്ളരിക്കുണ്ട് താലൂക്കുകളിലെ മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത് ഈ കണ്‍ട്രോള്‍ റൂമില്‍ നിന്നായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് ,വെള്ളരിക്കുണ്ട് താലൂക്കു പരിധിയിലുള്ളവര്‍ അടിയന്തിര സഹായം ആവശ്യമാണെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടണം. ഫോണ്‍ 04672204042,80 75325955,7510935739
0 Comments