റായ്പൂര്‍: ഛത്തീസ്ഗഡില്‍ പോണ്‍ വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. ബിലാസ്പുര്‍ ജില്ലയിലെ കോണ്‍ഗ്രസ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായ പവന്‍ ദൂബിയെയാണ് അറസ്റ്റ് ചെയ്തത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീരില്‍ നിന്നുള്ള ഫസ്റ്റ് ട്രന്റ് എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഗ്രൂപ്പിലുണ്ടായിരുന്ന നിരവധി സ്ത്രീകളാണ് ഇതിനെതിരെ പൊലീസിനെ സമീപിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് പവനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 292ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐടി ആക്ടിലെ വകുപ്പുകളും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിരിക്കുകയാണ്.
0 Comments