ബേക്കൽ കോട്ടക്കകത്തെ ടൂറിസ്റ്റ് ബംഗ്ലാവിന്റെ മേൽക്കൂര തകർന്നു

ബേക്കൽ കോട്ടക്കകത്തെ ടൂറിസ്റ്റ് ബംഗ്ലാവിന്റെ മേൽക്കൂര തകർന്നു


ബേക്കൽ: കോട്ടക്കകത്തെ നൂറു  വർഷത്തിലധികം പഴക്കമുള്ള ടൂറിസ്റ്റ് ബംഗ്ലാവിന്റെ ഒരു ഭാഗം മേൽക്കൂര കാലവർഷത്തിൽ തകർന്നു. 36 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ബേക്കൽ കോട്ടക്കകത്ത് പൊതുമരാമത്ത് വകുപ്പിന് ഉടമസ്ഥാവകാശമുള്ള  ബംഗ്ലാവും അതിലേക്കുള്ള റോഡും ഉള്ള  3.56 സെന്റ് സ്ഥലം കേരള ടൂറിസം വകുപ്പിന് കൈമാറുകയും ഏകദേശം പത്ത് വർഷം മുമ്പ് അറ്റകുറ്റ പണികൾ നടത്തി ടൂറിസ്റ്റുകൾക്ക് തുറന്ന് കൊടുക്കാൻ ബിആർഡിസി യെ ചുമതലപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് ലക്ഷങ്ങൾ ചിലവഴിച്ച്  നവീകരിച്ച ബംഗ്ലാവ്  ബിആർഡിസി എന്നന്നേക്കുമായി പൂട്ടുകയായിടുകയായിരുന്നു.

ബംഗ്ലാവിന്റെ മേൽക്കൂരയ്ക്ക്  നാശം വരുത്തിയിരുന്ന മരങ്ങൾ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ബേക്കൽ ടൂറിസം ഓർഗനൈസേഷന്റെ  സഹായത്തോടെ വെട്ടിമാറ്റുകയും   ബംഗ്ലാവ് നവീകരിച്ച് ടൂറിസ്റ്റുകൾക്ക് തുറന്ന് കൊടുക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കാണിച്ച് 2018 നവംമ്പറിൽ സംസ്ഥാന ടൂറിസം വകുപ്പിന് ജില്ലാ ടൂറിസം ഡയറക്ടർ കത്ത് നൽകിയെങ്കിലും  നാളിതുവരെ അറ്റകുറ്റ പണി നടത്താത്തതാണ് ബംഗ്ലാവ് തകരാൻ കാരണമായതെന്ന്  കുറ്റപ്പെടുത്തിയ ബേക്കൽ ബേക്കൽ ടൂറിസ്റ്റ് ഓർഗനൈസേഷൻ  ഭാരവാഹികൾ ചരിത്ര പ്രാധാന്യമുള്ള ബംഗ്ലാവ് അടിയന്തിരമായും അറ്റകുറ്റപണി നടത്തി  കോട്ടക്കകത്ത് നിന്നും കണ്ടെടുത്ത ചരിത്ര ശേഷിപ്പുകൾ പ്രദർശിപ്പിക്കാനുള്ള മ്യൂസിയമാക്കണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments