തൊട്ടാല്‍ പൊള്ളും പൊന്നിന്‍ വില; പവന് 27,800 രൂപ

തൊട്ടാല്‍ പൊള്ളും പൊന്നിന്‍ വില; പവന് 27,800 രൂപ



കൊച്ചി: സ്വര്‍ണവില സംസ്ഥാനത്തേ എക്കാലത്തേയും റെക്കോര്‍ഡ് വിലയില്‍. 320 രൂപ വര്‍ദ്ധിച്ച് 27,800 രൂപയാണ് പവന് ഇന്ന് വില വന്നിരിക്കുന്നത്. ഗ്രാമിന് ഇന്ന് 3,475 രൂപയാണുള്ളത്.

ജൂലയ് രണ്ടിന് 24,920 രൂപയായിരുന്നു പവന് വിലയുണ്ടായിരുന്നു. 3000 രൂപയുടെ വിലവര്‍ദ്ധനവാണ് ഒന്നര മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആഗോള സാമ്പത്തീക മാന്ദ്യമാണ് ഇത്തരത്തില്‍ വിലകുതിപ്പിന് കാരണമെന്നാണ് കരുതുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ വരവേറ്റതും വിലവര്‍ധിക്കുന്നതിനിടയാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.




Post a Comment

0 Comments