പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ മരിച്ച ലിനുവിന്റെ കുടുംബത്തിന് സാന്ത്വനവുമായി മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നത്. ലിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും പറഞ്ഞു. മമ്മൂട്ടിയെപോലുള്ളവരുടെ വാക്കുകള്‍ ധൈര്യവും ആശ്വാസവും നല്‍കുന്നുവെന്നും ലിനുവിന്റെ സഹോദരന്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ട് പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ലിനു അപടത്തില്‍പ്പെട്ടത്. മഴ ശക്തമായതോടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലിനുവും കുടുംബവും ക്യാമ്പിലേക്ക് മാറിയിരുന്നു. ഇവിടെ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തിന് പോയപ്പോഴാണ് അപകടം സംഭവിക്കുന്നത്. പിന്നീട് ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ലിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യാമ്പിലേക്കാണ് എത്തിച്ചത്്.
ലിനുവിന്റെ വിയോഗമറിഞ്ഞ് നിരവധി പ്രമുഖര്‍ മാതാപിതാക്കളെ വിളിച്ച് അനുശോചനം അറിയിച്ചു.
0 Comments