തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കൂടി വ്യാപകമായി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണിത്. മൂന്നാം ദിവസം മഴ കുറയും. ഛത്തീസ്ഗഢ് ഭാഗത്തേക്ക് ന്യൂനമര്‍ദ്ദം മാറുകയാണ്. ഇതേതുടര്‍ന്ന് ഡല്‍ഹി, യു.പി എന്നിവിടങ്ങളിലേക്ക് മഴ മാറിയേക്കും.
ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം , കൊല്ലം പത്തനംതിട്ട ഒഴികെയുള്ള ജില്ലാകളില്‍ 7 മുതല്‍ 20 സെന്റമീറ്റര്‍ വരെ മഴ ലഭിക്കും.
കേരള- കര്‍ണാടക തീരത്ത് ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട് ഇത് കൂടുതല്‍ മഴയ്ക്ക് ഇടയാക്കും. ഈ മാസം 16 വരെ മഴ ലഭിക്കും. വരും നാളുകളിലും വര്‍ഷങ്ങളിലും ഇതേ രീതിയിലും അളവിലും മഴ ലഭിക്കാന്‍ ഇടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, ഓഗസ്റ്റ് എട്ടു മുതല്‍ സംസ്ഥാനത്തു തുടരുന്ന മഴക്കെടുതിയില്‍ ഇതുവരെ 95 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 34 പേര്‍ക്ക് പരിക്കേറ്റു. 59 പേരെ കാണാതായിട്ടുണ്ട്.

0 Comments