കാസർകോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാറ്റിവെച്ചു
Wednesday, August 14, 2019
കാസർകോട്: സംസ്ഥാനത്തെ ബാധിച്ച പ്രളയ ഉരുൾപൊട്ടൽ ദുരന്തം മുൻനിർത്തി കാസർകോടിനൊരിടം നേരത്തെ സെപ്തമ്പറിൽ നടത്താൻ തീരുമാനിച്ച കാസർകോട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് മാറ്റിവെച്ചു. ഈ അവസ്ഥയിൽ കാസർകോടിനൊരിടം പ്രവർത്തകർ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർ നിർമാണത്തിനും പ്രാധാന്യം നൽകുന്നുവെന്നും ദുരിത ബാധിതരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും സംഘാടകർ അറിയിച്ചു. ഫിലിം ഫെസ്റ്റിന്റെ ഭാഗമായ ദേശീയ ഷോർട്ട് ഫിലിം മത്സരവും മറ്റു അനുബന്ധ പരിപാടികളും മാറ്റിവെക്കുകയാണ്. നേരത്തെ കാസർകോടിനൊരിടം പ്രവർത്തകർ വാകമരച്ചോട്ടിൽ കൂട്ടായ്മയുമായി ചേർന്ന് ക്യാമ്പുകളിൽ ആവശ്യമായ സാധനങ്ങൾ എത്തിക്കാനും വളണ്ടിയർ സേവനങ്ങൾക്കുമായി സജീവമായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.
0 Comments