കാഞ്ഞങ്ങാട്: തകർത്തുപെയ്ത മഴയിൽ എല്ലാം നഷ്ടമായ കാര്യങ്കോട്ടെ ദുരിതബാധിതരെ തേടിയെത്തിയ അതിഞ്ഞാൽ ഗ്രീൻസ്റ്റർ പ്രവർത്തകർ പ്രളയ ബാധിതരായവർക്ക് സ്നേഹത്താങ്ങായി മാറി. കാര്യംങ്കോട്ടെ ദുരിത മേഖലയിലേക്ക് അമ്പതിൽ കൂടുതൽ കിറ്റുകൾ ഒരു രാഷ്ട്രീയവും മതവും ജാതിയും നോക്കാതെ ഗ്രീൻ സ്റ്റാറുകാർ നൽകി. അർഹതയുള്ളവർക്കായുള്ള ഈ കൈത്താങ്ങ് നൽകനായി ഗ്രീൻ സ്റ്റാർ ക്ലബ് പ്രവർത്തകർ ഏൽപിച്ചത് സി.പി.എം നിയന്ത്രണത്തിലുള്ള റെഡ് സ്റ്റാർ പ്രവർത്തകരെ.
ദുരിതം വിധിച്ച മണ്ണിൽ അവർക്ക് ആശ്വാസമേകാൻ അതിഞ്ഞാലുകാർക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല, തങ്ങളുടെ മാർഗദർശിയായിരുന്ന പി. മുഹമ്മദ് ഹ്യൂഞ്ഞി മാസ്റ്റർ കാണിച്ച പാത പിന്തുടർന്ന് കാരുണ്യത്തിന്റെ നൂറു പൂക്കൾ വിരിയിക്കുകയായിരുന്നു അതിഞ്ഞാൽ ഗ്രീൻ സ്റ്റാർ പ്രവർത്തകർ.
സ്വാതന്ത്രദിന ആഘോഷത്തിലും നഷ്ടങ്ങളുടെ വേദനയിൽ വിങ്ങാൻ വിധിച്ചവർക്ക് ആശ്വാസമാകുകയായിരുന്നു മാഷിന്റെ അനുയായികൾ.
കഴിഞ്ഞ ദിവസം കർണ്ണാടകയിലെ കുടക് പ്രദേശത്തെ കണ്ണീരൊപ്പാൻ കിറ്റുകളുമായി അതിഞ്ഞാൽ ഗ്രീൻസ്റ്റർ പ്രവർത്തകരുടെ വാഹനം പുറപ്പെട്ട സേവന പ്രവർത്തനത്തിന്റെ തുടർച്ചയാണ് കാര്യങ്കോട്ടും നടന്നത്. നീലേശ്വരം നഗരസഭ കൗൺസിലർ രാധ, അജാനൂർ പഞ്ചായത്ത് മെമ്പർ ഹമീദ് ചേരക്കാടത്ത്, ഗ്രീൻ സ്റ്റാർ പ്രസിഡന്റ് ഖാലിദ് അറബിക്കാടത്ത്, സ്റ്റേറ്റ് വൈറ്റ് ഗാഡ് ക്യാപ്റ്റൻ കെ.കെ ബദറുദ്ദീൻ, ചെറുവത്തൂർ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ലത്തീഫ് നീലഗിരി, മട്ടൻ മുഹമ്മദ് കുഞ്ഞി, ഹമീദ് കെ. മൗവ്വൽ,
അഷറഫ് പി.കെ, ഷബീർ മൗവ്വൽ, ഷാജഹാൻ പി.കെ, അഷറഫ് ടി.പി, അതിഞ്ഞാൽ വൈറ്റ് ഗാഡ് അംഗങ്ങളും
സംബന്ധിച്ചു.
റെഡ്സ്റ്റാർ കാര്യങ്കോട് സെ ക്രട്ടറി രജിത്ത് കുമാർ സ്വാഗതവും നികേശ് നന്ദിയും പറഞ്ഞു.
0 Comments