ടൊവിനോയുടെ വീട്ടിൽനിന്ന്‌ ഒരു ലോഡ്‌ സ്‌നേഹം

ടൊവിനോയുടെ വീട്ടിൽനിന്ന്‌ ഒരു ലോഡ്‌ സ്‌നേഹം


ഇരിങ്ങാലക്കുട: കഴിഞ്ഞ പ്രളയത്തിലും ദുരിതത്തിലകപ്പെട്ട ജനങ്ങൾക്കിടയിലേക്കിറങ്ങിയ ചലച്ചിത്ര നടൻ ടൊവിനോ തോമസിന്റെ സഹായഹസ്‌തം ഇക്കുറിയും. ടൊവിനോയുടെ വീട്ടിലാരംഭിച്ച സംഭരണ കേന്ദ്രത്തിൽനിന്നും  ഒരു ലോറി സാധനങ്ങൾ മലപ്പുറം നിലമ്പൂരിലെ ക്യാമ്പുകളിൽ കഴിയുന്നവർക്കായി പുറപ്പെട്ടു.

എല്ലാവിധ അവശ്യ സാധനങ്ങളുമായാണ് ലോറി പുറപ്പെട്ടത്. ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിന്‌ ടൊവിനോയുമെത്തി. നടൻ ജോജു ജോർജും ടൊവിനോയ്‌ക്കൊപ്പമുണ്ടായി. ഇരുവരും നിലമ്പൂരിലേക്ക്‌ പുറപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments