എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു

എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു



കാഞ്ഞങ്ങാട് : ഇൻക്ലൂസീവ് ഇന്ത്യ എന്ന ശീർഷകത്തിൽ എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറങ്ങാടിയിൽ ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു. രാവിലെ സംഘാടക സമിതി ചെയർമാൻ എം കെ അബ്ദുൽ റഹ്മാൻ പതാക ഉയർത്തി. വൈകുന്നേരം നടന്ന ഫ്രീഡം സ്‌ക്വയർ പരിപാടിയിൽ മേഖല പ്രസിഡന്റ്‌ സഈദ് അസ്അദി പുഞ്ചാവിയുടെ അദ്യക്ഷതയിൽ എസ് വൈ എസ് മണ്ഡലം പ്രസിഡന്റ്‌ മുബാറക് ഹസൈനാർ ഹാജി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ്‌ ശകീർ മൗലവി വടകരമുക്ക് സ്വാഗതം പറഞ്ഞു. ആറങ്ങാടി മഹല്ല് ഇമാം കെ ടി അബ്ദുള്ള ഫൈസി പ്രാർത്ഥന നിർവഹിച്ചു.മുഹമ്മദലി ഹൊസ്ദുർഗ് കടപ്പുറം സൗത്ത് ദേശീയോദ്ഗ്രഥന ഗാനമാലപിച്ചു.


കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണവും അഷ്‌റഫ്‌ ഹുദവി അൽ മാലികി പാടലടുക്ക പ്രമേയ പ്രഭാഷണവും നടത്തി. മേഖല പ്രസിഡന്റ്‌ സഈദ് അസ്അദി പുഞ്ചാവി  പ്രതിജ്ഞ ചെല്ലി കൊടുത്തു. മേഖല വിഖായ സമർപ്പണം എസ് വൈ എസ് മണ്ഡലം ട്രെഷറർ കെ യു ദാവൂദ് ഹാജി നിർവഹിച്ചു. മേഖലാ തലത്തിൽ സഹചാരി റിലീഫ് സെൽ മികവാർന്ന പ്രവർത്തനം കാഴ്ച വെച്ച  ബാവ നഗർ, മുട്ടുംതല, കല്ലൂരാവി എന്നീ ശാഖകൾക്ക് സംഘാടക സമിതി ഭാരവാഹികളായ എം കെ അബ്ദുൽ റഷീദ്, എം കെ അബ്ദുൽ റഹ്മാൻ, സി എച്ച് അബ്ദുൽ അസീസ് എന്നിവർ ഉപഹാരം നൽകി.

ഇബ്രാഹിം മുസ്‌ലിയാർ കൊവ്വൽപ്പള്ളി, ജില്ലാ ട്രെഷറർ ശറഫുദ്ധീൻ കുണിയ, പി ഇസ്മായിൽ മൗലവി, കരീം ഫൈസി മുക്കൂട്, ഷഫീഖ് ഹൊസ്ദുർഗ് കടപ്പുറം സൗത്ത്, ഉമർ തൊട്ടിയിൽ, റഷീദ് ഫൈസി ആറങ്ങാടി, അഷ്‌റഫ്‌ ഫൈസി ആറങ്ങാടി, ഇ കെ അബ്ദുൽ റഹ്മാൻ, സി എച്ച് അബ്ദുൽ ഹമീദ് ഹാജി, എം സൈനുദ്ധീൻ, റിഗ്ഗ് അബ്ദുൽ റഹ്മാൻ, കെ കെ ഇസ്മായിൽ, കെ കെ സിറാജ്, എം കെ അഷ്‌റഫ്‌, റിസ്‌വാൻ മുട്ടുംതല എന്നിവർ സംബന്ധിച്ചു. വർക്കിംഗ്‌ സെക്രട്ടറി ഹാഷിർ മുണ്ടത്തോട് നന്ദി പറഞ്ഞു.

Post a Comment

0 Comments