കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ചന്തേര, ചിറ്റാരിക്കാല്‍ സ്റ്റേഷനുകളില്‍ മൂന്നു കേസുകള്‍ രാജിസ്റ്റര്‍ ചെയ്തു.
സി പി എം മൗക്കോട് ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്റെ പരാതിയില്‍ പൂങ്ങോട് സ്വദേശി പി ബൈജു, ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി വിപിന്റെ പരാതിയില്‍ ചിറ്റാരിക്കാലിലെ വി ഡി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.
മാണിയാട്ടെ കെ മനീഷിന്റെ പരാതിയില്‍ ചന്തേര സ്വദേശി സനലിനെതിരെയും ചന്തേര പോലീസ് കേസെടുത്തു.
0 Comments