നെഹ്റു യുവകേന്ദ്ര ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നല്‍കും

നെഹ്റു യുവകേന്ദ്ര ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നല്‍കും



കാസർകോട്: കായിക രംഗത്ത്   പ്രവര്‍ത്തിക്കുന്ന  ക്ലബ്ബുകള്‍ക്ക്  നെഹ്റു   യുവ  കേന്ദ്ര സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍  നല്‍കും. ഫുട്‌ബോള്‍,വോളീബോള്‍, ഷട്ടില്‍, അത്ലറ്റിക്സ് , കബഡി തുടങ്ങിയ  ഇനങ്ങളില്‍  സ്വന്തമായി  ടീമുള്ളവരും  നെഹ്റു   യുവ  കേന്ദ്ര  സംഘടിപ്പിച്ച  കായിക  മത്സരങ്ങളില്‍ പങ്കാളികളായിട്ടുള്ളവരുമായ  യൂത്ത് ക്ലബ്ബുകള്‍ക്കാണ്  അപേക്ഷിക്കാന്‍ അര്‍ഹത. കഴിഞ്ഞ  ഒരു  വര്‍ഷം  സംഘടിപ്പിച്ച  പരിപാടികളുടെ വിശദവിവരങ്ങള്‍, കായികതാരങ്ങളുടെ  ബയോഡേറ്റ  എന്നിവ  സഹിതം പ്രത്യേക  മാതൃകയിലുള്ള  അപേക്ഷ സെപ്റ്റംബര്‍  അഞ്ചിനകം  ജില്ലാ യൂത്ത് കോഡിനേറ്റര്‍ നെഹ്റു   യുവ  കേന്ദ്ര ,  സിവില്‍ സ്റ്റേഷന്‍ കാസര്‍കോട്- 671123 എന്ന വിലാസത്തില്‍  നല്‍കണം.കൂടുതല്‍  വിവരങ്ങള്‍ക്ക്  04994-255144.

Post a Comment

0 Comments