സ്മാര്‍ട്ട് മൂവില്‍ കൂടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടിയ വാഹനങ്ങള്‍ സ്ഥിര രജിസ്‌ട്രേഷന്‍ നടത്തണം

സ്മാര്‍ട്ട് മൂവില്‍ കൂടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടിയ വാഹനങ്ങള്‍ സ്ഥിര രജിസ്‌ട്രേഷന്‍ നടത്തണം


കാസർകോട്: സെപ്തംബര്‍ ഏഴു മുതല്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും 'വാഹന്‍' സോഫ്റ്റ് വെയറിലൂടെ മാത്രം നടപ്പിലാക്കുന്നതിന്റെ ഭാഗമായി  സ്മാര്‍ട്ട് മൂവില്‍/വെബ്ബില്‍ കൂടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ സമ്പാദിച്ച മുഴുവന്‍ വാഹനങ്ങളും ഈ മാസം 27 നകം  സ്ഥിര രജിസ്‌ട്രേഷന്‍ നടത്തണം. 27 ന്  ശേഷം രജിസ്‌ട്രേഷന്‍ നേടാത്ത അപേക്ഷകള്‍ക്ക് സാധുത ഉണ്ടായിരിക്കുന്നല്ല. സെപ്തംബര്‍ ഒന്നു മുതല്‍ പഴയ സോഫ്റ്റ് വെയറായ സ്മാര്‍ട്ട് മൂവ്  ഡേറ്റ ഘട്ടം ഘട്ടമായി പുതിയ  സോഫ്റ്റ് വെയറായ വാഹനിലേക്ക്  മാറ്റുന്നതിനാല്‍  എല്ലാ സീരീയസുകളിലെയും ഒന്ന്     മുതല്‍ 500 വരെ നമ്പറിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍വ്വീസുകളും (ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടെ)  ഈ മാസം 27 മുതല്‍ നിര്‍ത്തിവെയ്ക്കുന്നതാണെന്ന്    കാസര്‍കോട്  ആര്‍. ടി. ഒ. അറിയിച്ചു.

Post a Comment

0 Comments