കാസർകോട്: റിപബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് തലം മുതല്‍ ദേശീയതലം വരെ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യസ്‌നേഹവും രാഷ്ട്ര നിര്‍മ്മാണവും എന്ന വിഷയത്തെ ആസ്പദമാക്കി ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പത്തുമിനിറ്റാണ് മത്സരം. 2019 ഏപ്രില്‍ ഒന്നിനകം 18 നും 29 നും ഇടയില്‍ പ്രായ പരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്ന്, രണ്ട, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 2000, 1000 രൂപ ക്യാഷ് അവാര്‍്ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുത്തവര്‍ മത്സരിക്കാന്‍ അര്‍ഹരല്ല. ഈ മാസം 31 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ യൂത്ത് കോഡിനേറ്റര്‍, നെഹ്റു യുവകേന്ദ്ര ,സിവില്‍ സ്റ്റേഷന്‍ കാസര്‍കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക . ഇ-മെയില്‍ വിലാസം-dyc.kasargod@gmail.Com.ഫോണ്‍-04994255144
0 Comments