ചെന്നൈ: പതിനേഴുകാരനുമായി ലൈെംഗിക ബന്ധത്തിലേർപ്പെട്ടെ 28 കാരിയെ പോലീസ്അറസ്റ്റു ചെയ്തു. ഇവർക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ചെന്നൈയിലാണ് സംഭവം. മൂന്നുകുട്ടികളുടെ അമ്മയായ വാസന്തിയാണ് അറസ്റ്റിലായത്.
ആശുപത്രിയിൽ ബന്ധുവിനെ സന്ദർശിക്കാൻ പോയപ്പോഴായിരുന്നു യുവതി 17കാരനെ പരിചയപ്പെടുന്നത്. ഇത് പിന്നീട് സൗഹൃദമായി വളരുകയായിരുന്നു. കൗമാരക്കാരന്റെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.
ആദ്യഭർത്താവുമായി വിവാഹ ബന്ധം വേർപെടുത്തിയ യുവതിയുടെ രണ്ടാംഭർത്താവ് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. മക്കളുമൊത്ത് ഇവർ ചെന്നൈയിൽ താമസിച്ചു വരികയായിരുന്നു.
0 Comments