കാഞ്ഞങ്ങാട്: പ്രളയക്കെടുതി ഉണ്ടാക്കിയ ദുരിതത്തിൽ നിന്ന് കരകയറാൻ കേരളം ഉണർന്ന് പ്രവർത്തിക്കുമ്പോൾ ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ അഞ്ചു പാഠങ്ങൾ നേടി മേലാങ്കോട്ടെ കുരുന്നുകൾ.
മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ പ്രീ പ്രൈമറി, ഒന്നാം തരം കുട്ടികളാണ് പ്രകൃതി രമണീയമായ മടിക്കൈ ചെമ്പിലോട്ട് കുന്നും മഞ്ഞം പൊതി കുന്നും സന്ദർശിച്ച ശേഷം പ്രകൃതിയെ സംരക്ഷിക്കാൻ പഞ്ചതന്ത്ര പദ്ധതി പ്രചരിപ്പിക്കാൻ തീരുമാനിച്ചത്.
മണ്ണിന്റെ പച്ചപ്പ് സംരക്ഷണം, ജലാശയശുചീകരണം, രാസകീടനാശിനി ഉപയോഗിക്കാത്ത കൃഷി, മഴവെള്ള സംഭരണി നിർമ്മാണം , പുരയിട പൂന്തോട്ടവും പച്ചക്കറി കൃഷിയും എന്നീ അഞ്ച് തന്ത്രങ്ങളിലൂടെ പ്രകൃതിയെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കാനുള്ള പ്രവർത്തനങ്ങളുടെ പ്രചാരകരായി മാറുമെന്ന് അവർ പ്രതിജ്ഞ എടുത്തു.
പി. കുഞ്ഞിക്കണ്ണൻ, ജെ.സുധാകുമാരി, ബി.അമിത, പി.അനിത, കെ.ആശ, പി.സജിത, എ.ബേബി, വി.ദീപ എന്നിവർ നേതൃത്വം നൽകി. നാലാം
0 Comments