കാസർകോട്: കഴിഞ്ഞ ദിവസം അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരനും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന മാണിക്കോത്ത് മുഹമ്മദ് കുഞ്ഞിയെ കലാകാരൻമാരുടെ സംഘടനയായ ഉത്തര മലബാർ മാപ്പിള ആർട്സ് സൊസൈറ്റി ( ഉമ്മാസ് ) കാസറഗോഡ് അനുസ്മരിച്ചു. ടി. ഉബൈദ് സാംസ്കാരിക കേന്ദ്രത്തിൽ ചേർന്ന അനുശോചന യോഗത്തിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കെ.കെ. അബ്ദുള്ള പടന്ന അനുസ്മരണ പ്രഭാഷണം നടത്തി . മാപ്പിള കലയെ ഏറെ സ്നേഹിക്കുകയും ദഫ് കോൽക്കളി എന്നീ മാപ്പിള കലാരൂപങ്ങളെ ജനങ്ങൾക്ക് മുന്നിൽ തനതായ ശൈലിയിൽ അവതരിപ്പിച്ച്കൊണ്ട് നിരവധി വേദികളിൽ ധന്യമാക്കി കൊണ്ട് ജീവിതം മാപ്പിള കലക്ക് സമർപ്പിച്ച വ്യക്തിയായിരുന്നുവെന്നും കെ.കെ. സൂചിപ്പിച്ചു.
എം. കെ അഹമ്മദ് പള്ളിക്കരയുടെ ജനമനസുകളിൽ എന്നും നിറഞ്ഞു നിൽകുന്ന പാറും കിളിയെ എന്ന ഗാനം ആലപിച്ചത് മുഹമ്മദ് കുഞ്ഞി മാണിക്കോത്തായിരുന്നു . സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാ നിദ്യമായിരുന്ന മുഹകുഞ്ഞിയുടെ വിയോഗം നാടിനും കാലാകുടുംബത്തിനും തീരാനഷ്ടമാണെന്ന് അനുസ്മരണ പ്രഭാഷകൻ ഓർമ്മപ്പെടുത്തി.
ഉമ്മാസ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.വി മുഹമ്മദ് ചിത്താരി, അസീസ് പുലിക്കുന്ന്, മുരളി പരവനടുക്കം , സി.എച്ച് ബഷീർ , ആദിൽ അത്തു , ഇസ്മയിൽ തളങ്കര , ഷാഫി പള്ളം കോട് , മുഹമ്മദ് കുഞ്ഞി മൈമൂൺ, ജബ്ബാർ കാഞ്ഞങ്ങാട് , ഗഫൂർ പാറയിൽ , ഇ.കെ ഹനീഫ് ഉദുമ , ഷാക്കിർ ഉദുമ , പി.പി.ഷാഫി , ഷുഹൈബ് ഷാൻ , സലാം കൈനോത്ത്, റിയാസ് ഖാൻ, ഹനീഫ് ചെങ്കള , സീന കണ്ണൂർ , സയ്യിദ് കാപ്പിൽ , ഇബ്രാഹിം ബള്ളൂർ , സലാം കലാ സാഗർ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എം. കെ മൻസൂർ കാഞ്ഞങ്ങാട് സ്വാഗതവും സെക്രടറി നിസാർ ബദിര നന്ദിയും പറഞ്ഞു.
0 Comments