ദുരിതാശ്വാസ നിധിയിലേക്ക് സഹായം നിലക്കുന്നില്ല; സ്റ്റുഡന്റ് പോലീസ് കേഡറ്റ് സമാഹരിച്ചത് 3,17,940 രൂപ

ദുരിതാശ്വാസ നിധിയിലേക്ക് സഹായം നിലക്കുന്നില്ല; സ്റ്റുഡന്റ് പോലീസ് കേഡറ്റ് സമാഹരിച്ചത് 3,17,940 രൂപ



കാസർകോട്; പ്രളയദുരന്തത്തിലകപ്പെട്ട സംസ്ഥാനത്തിന് ആശ്വാസമേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സഹായപ്രവാഹം തുടരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റൂഡന്റ് പോലീസ് കേഡറ്റ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് സമാഹരിച്ചത് 3,17,940 രൂപ. സഹായ ധനത്തിന്റെ ഡിഡി ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന് കൈമാറി. ചെമ്പിരിക്കയിലെ പ്രവാസി കൂട്ടായ്മയായ കനല്‍ 12,500 രൂപയുടെ ചെക്ക് കളക്ടര്‍ക്ക് നല്‍കി. മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് 10,000 രൂപ നല്‍കി. പെര്‍ള നളന്ദ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ സഹായമായി നിരവധി സാധന സാമഗ്രികള്‍ നല്‍കി. സവാക് കൂട്ടായ്മ 30,699 രൂപ നല്‍കി.

Post a Comment

0 Comments