ദുരിതാശ്വാസത്തിന് ദീപ നല്‍കിയത് ആദ്യ ശമ്പളം; മകന്റെ വക കുടുക്കയും

ദുരിതാശ്വാസത്തിന് ദീപ നല്‍കിയത് ആദ്യ ശമ്പളം; മകന്റെ വക കുടുക്കയും



കാസർകോട്: ദുരിതാശ്വാസ നിധിയിലേക്ക് കാറഡുക്കയിലെ എം ദീപ നല്‍കിയത് തനിക്ക് ലഭിച്ച ആദ്യ ശമ്പളം. പുത്തിഗെ എജെബിഎസിലെ അധ്യാപികയായ ദീപ തന്റെ ആദ്യ ശമ്പളം തന്നെ പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ നല്‍കി മാതൃകയായി. വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലത്തില്‍ വിദ്യാര്‍ത്ഥിയായ മകന്‍ ഫിഡല്‍ നാരായണനും മാതാവിന്റെ വഴിയേ ദുരിതാശ്വാസ സഹായത്തിന് പിന്തുണ നല്‍കി. കാലങ്ങളായി പണം നിക്ഷേപിച്ചു വരുന്ന തന്റെ അമൂല്യമായ കുടുക്കയാണ് ഫിഡല്‍  ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ചത്. ഇവരുടെ ദുരിതാശ്വാസ സഹായം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബുവിന് കൈമാറി. ചെങ്കള ഗ്രാമ പഞ്ചായത്ത് ഷാഹിന സലീം, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Post a Comment

0 Comments