കാസർകോട്: വിജ്ഞാനത്തിന്റെ പൊന്‍വെളിച്ചവുമായി കേവലം 32 വിദ്യാര്‍ത്ഥികളുമായി ആലട്ടി തറവാടിന്റെ പത്തായപുരയില്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയം ഇന്ന് സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ ഉള്‍പ്പടെെയുള്ള അത്യാധുനിക സൗകര്യങ്ങളുമായി പ്രശസ്തിയുടെ പടവുകള്‍ കയറുകയാണ്. ഇന്ന് തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്‌കൂള്‍ ശതാബ്ദിയില്‍ എത്തി നില്‍ക്കുകയാണ്. സാമ്പത്തിക പരാധീനതകള്‍ സ്‌കൂളിന്റെ വളര്‍ച്ചക്ക് തടസ്സം നിന്നപ്പോള്‍ വിവിധ ഘട്ടങ്ങളിലായുള്ള സര്‍ക്കാരിന്റെ സഹായ ഹസ്തം സ്‌കൂളിന്റെ വികസനം എളുപ്പമാക്കി. പ്രഭാകരന്‍ കമ്മീഷനും, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞവും തായന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ വളര്‍ച്ചക്ക് അനുഗ്രഹമായി.
അഞ്ചര ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ നിലവില്‍് 600 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഒന്ന് മുതല്‍ പത്താം ക്ലാസ് വരെ 19 ഡിവിഷനു കളും ഉണ്ട്. . പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജ പ്രകാരം ഹൈസ്‌കൂള്‍ തലത്തിലെ ആറ് ക്ലാസ്സ് റൂമുകളെ ഹൈടെക്കാക്കി മാറ്റി. ലാപ്‌ടോപ്പുകളും പ്രൊജക്ടറും മറ്റ് അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. .പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് വെവ്വേറെ ഐ ടി ലാബുകളും സജ്ജമാണ്. മികച്ച ലൈബ്രറിയും ഈ സ്‌കൂളിന്റെ പ്രത്യേകയാണ് പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ പരിസരത്തായി നിര്‍മ്മിച്ചിച്ചു കൊണ്ടിരിക്കുന്ന ഒരുകോടി രൂപയുടെ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടുകൂടി കെട്ടിടങ്ങളുടെ അപര്യാപ്തത പൂര്‍ണ്ണമായും പരിഹരിക്കപ്പെടും. പുതുതായി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഈ ഇരുനില
കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള എട്ട് ക്ലാസ്‌റൂമുകള്‍ ഉണ്ടാവും..കൂടാതെ വിപുലമായ ഓഫീസ് സൗകര്യവും നല്ലൊരു കമ്പ്യൂട്ടര്‍ ലാബും, വിശാലമായ ലൈബ്രറിയും ഒരുക്കും.സ്‌കൂളിന് അക്കാദമിക് തലത്തിലും ഇതിനകം മികച്ച നേട്ടങ്ങള്‍ കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്.
കോടോം ബേളൂര്‍ പഞ്ചായത്തില്‍ 1920 ല്‍ ഗവണ്മെന്റ് അനുവദിച്ച പ്രാഥമിക വിദ്യാലയം ഏറ്റെടുത്ത് നടത്തിയിരുന്നത് ആലത്തടി മലൂര്‍് തറവാട്ടുകാരായിരുന്നു. ആലത്തടി പത്തായപ്പുരയില്‍ കേവലം 32 കുട്ടികളുമായി തുടക്കം കുറിച്ച വിദ്യാലയത്തിലെഅന്നത്തെ പ്രധാനാദ്ധ്യാപകന്‍ കെ വി ഗോവിന്ദപ്പൊതുവാള്‍ ആയിരുന്നു. .ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം സ്‌കൂള്‍ എട്ടുപൊതിപ്പാടിനടുത്തേയ്ക്കു മാറ്റി. 1945 വരെ അവിടെയാണ് ഈ വിദ്യാലയം പ്രവ ര്‍ത്തിച്ചത്.
1945 ല്‍ ഈ വിദ്യാലയം തായന്നൂരിലേയ്ക്ക് മാറ്റി. 1952 നു മുമ്പു തന്നെ യു പി സ്‌ക്കൂളായി അംഗീകാരം ലഭിച്ചിരുന്നു. അപ്പോഴും സ്‌ക്കൂളിനു സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലായിരുന്നു. കീപ്പേരി തറവാട്ടു വക കെട്ടിടത്തില്‍് അക്കാലത്ത് സ്‌ക്കൂള്‍ പ്രവര്‍ത്തിച്ചു.
പിന്നീട് ഈ സ്‌ക്കൂളിനെ ഹൈസ്‌കൂളാക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. പക്ഷേ അക്കാാലത്തെ ഏതൊരു സ്‌ക്കൂളിന്റെയും പരാധീനതകള്‍ ഇതിനെയും ബാധിച്ചിരുന്നു. സ്ഥലമോ കെട്ടിടമോ ആവശ്യത്തിന് അധ്യാപകരോ ഇല്ല. പഠിക്കാന്‍് കുട്ടികളും കുറവ്.
1979 ല്‍ സ്‌ക്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍്മ്മാണം ഇപ്പോള്‍ ഉള്ള സ്ഥലത്ത് പൂര്‍ത്തിയായി. അയക്കിവീട്ടില്‍ രാമന്‍ നായര്‍,മുളങ്ങാട്ടില് ജോസഫ്, കുടകുത്തിയേല്‍ ജോസഫ് എന്നിവര്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. അന്നത്തെ ധനകാര്യ മന്ത്രി എസ്. വരദരാജന്‍ നായരാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
ആദ്യക്കാലത്ത്് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ബേളൂര്‍ തായന്നൂര്‍ എന്നായിരുന്നു സ്‌കൂളിന്റെ പേര്. 2000 ല്‍ സ്‌കൂളിന്റെ പേര് ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ തായന്നൂര് എന്നാക്കി മാറ്റി.2007 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗമായി ഉയര്‍ത്തപ്പെട്ടു. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകള്‍ ആരംഭിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എയുടെ മണ്ഡല വികസന നിധിയില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചു നിര്‍മ്മിച്ച ഹയര്‍് സെക്കണ്ടറി വിഭാഗം കെട്ടിടം 2015 ആഗസ്റ്റില്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഉയരങ്ങള്‍ കീഴടക്കികൊണ്ട് തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിജയത്തിന്റെ പാതയില്‍ മുന്നേറുകയാണ്.
0 Comments