കാസർകോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി കാഞ്ഞങ്ങാട് ഈ മാസം 31ന് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ നടത്തുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം 250 രൂപ റജിസ്‌ട്രേഷന്‍ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18 നും 35 നും മധ്യേ, യോഗ്യത -പ്ലസ്ടു/ തത്തുല്യം. കൂടുതല്‍ വിവരങ്ങള്‍ക് :9207155700, 04994297470 .
0 Comments