കാസര്‍കോട്; വീട്ടുപറമ്പിലെ തോട്ടത്തില്‍ നിന്ന് അടക്ക പെറുക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് വയോധിക മരിച്ചു. പെര്‍ള ബജകുഡ്‌ലുവിലെ ചെന്നപ്പ പൂജാരിയുടെ ഭാര്യ കമല (75) യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കമല അടക്ക പെറുക്കാന്‍ വേണ്ടി തോട്ടത്തില്‍ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കമലയെ കുളത്തില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: കൃഷ്ണപ്പ, രാമണ്ണ, വിജയ, പ്രേമ, ഗീത, ഭാരതി. മരുമക്കള്‍: രോഹിണി, പ്രമീള, ചെനിയപ്പ, ആനന്ദ, സദാശിവ, ബാലകൃഷ്ണ. സഹോദരങ്ങള്‍: ചെനിയപ്പ, നാരായണ, സീനപ്പ (റിട്ട എസ് ഐ ). സുന്ദരി, മുത്തു, അക്കമ്മ, കമല, രാമക്ക, ലക്ഷ്മി. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
0 Comments