ലൈംഗികപീഡനം; മദ്രസാധ്യാപകന്‍ അറസ്റ്റില്‍

ലൈംഗികപീഡനം; മദ്രസാധ്യാപകന്‍ അറസ്റ്റില്‍


കാസര്‍കോട്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ മദ്രസാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.  പുത്തിഗെ എ കെ ജി നഗറിലെ സി  അഷ്‌റഫി(36)നെയാണ് വിദ്യാനഗര്‍ എസ് ഐ യു പി വിപിനും സംഘവും അറസ്റ്റ് ചെയ്തത്.  വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പത്ത് വയസുള്ള മദ്രസാ വിദ്യാര്‍ത്ഥിനിയെ അഷ്‌റഫ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. മൂന്ന് മാസത്തിനിടെ പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Post a Comment

0 Comments