വയനാട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍; കെട്ടിടങ്ങള്‍ ഒലിച്ചുപോയി

വയനാട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍; കെട്ടിടങ്ങള്‍ ഒലിച്ചുപോയി

കല്പറ്റ: വയനാട് അതിര്‍ത്തിയിലെ മേപ്പാടി പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍. സഹായം ആവശ്യപ്പെട്ട് നാട്ടുകാര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പുത്തുമല ഒറ്റപ്പെട്ടു പോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്തിപ്പെടാനായിട്ടില്ല.

വൈത്തിരി താലൂക്കിലെ പുത്തുമലയില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായി എന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോയില്‍ വലിയ പള്ളിയുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളുണ്ട്.

ഇവിടെ രണ്ട് പാടികളിലായി നിരവധി എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്. പള്ളിയും അമ്പലവും അടുത്തുണ്ടായവരും ഒലിച്ചു പോയതായി ദൃശ്യസന്ദേശത്തില്‍ പറയുന്നു.

കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട സൈന്യത്തോട് സംഭവസ്ഥലത്തേക്ക് പോവാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ അധികൃതര്‍ പറഞ്ഞു.

Post a Comment

0 Comments