കാസർകോട് ഉൾപ്പെടെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട് ഉൾപ്പെടെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി


കാസർകോട് : കനത്ത മഴസാധ്യത കണക്കിലെടുത്ത്  സംസ്ഥാനത്തെ 12  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വെള്ളിയാഴ്ച )അവധി നല്‍കി. കാസർകോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അതത് ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.

കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍,  അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണെന്ന് നേരത്തെ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു.

എംജി, കണ്ണൂർ, കാലിക്കറ്റ് സർവ്വകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പിഎസ്സിയും നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിയിട്ടുണ്ട്. ഒമ്പതാം തീയതി നടത്താനിരുന്ന പരീക്ഷ ഓഗസ്റ്റ് 30ലേക്കാണ് പിഎസ് സി മാറ്റിവെച്ചത്. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമുണ്ടാവില്ല.

അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അവധി ആഘോഷമാക്കാന്‍ കുളത്തിലേക്കും, പുഴയിലേക്കും കുട്ടികൾ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.

Post a Comment

0 Comments