ശനിയാഴ്‌ച, ഓഗസ്റ്റ് 10, 2019


കാഞ്ഞങ്ങാട്: പ്രളയ ബാധിതരായ ആളുകൾക്ക് ചികിത്സ ആവശ്യമായി വരുകയാണെങ്കിൽ ആയത് കഞ്ഞങ്ങാട്  മൻസൂർ ഹോസ്പിറ്റൽ സൗജന്യമായി ലഭ്യമാക്കും. സംസ്ഥാനം മുഴുവൻ പ്രളയ ദുരിതത്തിൽ വിഷമിക്കുമ്പോൾ തങ്ങളാൽ കഴിയുന്ന വിധം അവർക്ക് താങ്ങാവേണ്ടത് ആവശ്യമാണെന്ന് മനസിലാക്കിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് മാനേജ്‌മന്റ് അറിയിച്ചു. ഇത്തരത്തിൽ ചികിത്സ ആവശ്യമായി വരുന്ന രോഗികളെ കാഷ്വാലിറ്റിയിൽ എത്തിച്ചാൽ ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതാണ്. ഫോൺ നമ്പർ: 0467 - 2202070 , 2202170 , 2202770

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ