കാസർകോട് ജില്ലയില്‍ 19 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു 726 കുടുംബങ്ങളിലെ 2549 പേരാണ് ക്യാമ്പില്‍

കാസർകോട് ജില്ലയില്‍ 19 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു 726 കുടുംബങ്ങളിലെ 2549 പേരാണ് ക്യാമ്പില്‍



കാസർകോട്:  ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കിലായി 19 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 726 കുടുംബങ്ങളിലെ 2549 പേരാണ് 19 ക്യാമ്പുകളിലായി കഴിയുന്നത്. ഹോസ്ദുര്‍ഗ് താലൂക്കില്‍ 16 ഉം വെള്ളരിക്കുണ്ട് താലൂക്കില്‍ മൂന്നും ക്യാമ്പുകളാണ്  പ്രവര്‍ത്തിക്കുന്നത്.

ഹോസ്ദുർഗ് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവശ്യ സാധനങ്ങൾ കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്ത്വത്തിൽ ശേഖരിച്ച്  ജില്ലാ കലക്ടർക്ക് കൈമാറി.

Post a Comment

0 Comments