ഓണക്കാലത്ത് പൊതുവിപണിയില്‍ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി സപ്ലൈകോ കാസര്‍കോട് ഡിപ്പോയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ ഓണം ഫെയര്‍ ആരംഭിച്ചു. കാസര്‍കോട് എംജി റോഡില്‍ ചക്കരബസാര്‍ പരിസരത്ത് വി പി ടവറില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം ഫെയര്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലുകള്‍ നടത്തി അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് ഗുണമേ•യോടെ കൃത്യമായ അളവില്‍ ഒരുകുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി സെപ്തംബര്‍ പത്തുവരെയാണ് ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്.
കുടിവെള്ളത്തിന് 11 രൂപ മാത്രം കാസർകോട് :
അടിസ്ഥാന ആവശ്യമായ കുടിവെള്ളത്തിന് 11 രൂപ മാത്രമാണ് വിലയീടാക്കുക. പൊതു വിപണിയില്‍ ഇതിന് 20 രൂപയെങ്കിലും വിലയുണ്ട്. ഗൃഹോപകരണങ്ങള്‍ക്ക് നാല്‍പത് ശതമാനം വരെ വിലക്കുറവുണ്ടാകും. സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങളും ലഭ്യമാണ്. കൂടാതെ മില്‍മ, കുടുംബശ്രീ സ്റ്റാളുകളും ഫെയറിന്റെ ഭാഗമായുണ്ടാവും. പച്ചക്കറികളും വില്‍പ്പനയ്‌ക്കെത്തിക്കും.
ഓണം ഫെയറിലെ ആദ്യവില്‍പ്പന നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ്മൂദ് നിര്‍വ്വഹിച്ചു. സപ്ലൈകോ കാസര്‍കോട് ഡിപ്പോ മാനേജര്‍ കെ ശംസുദ്ദീന്‍, മഞ്ചേശ്വരം ഡിപ്പോ മാനേജര്‍ ജനാര്‍ദ്ദനന്‍, വാര്‍ഡ് കൗണ്‍സിലര്‍ റാഷിദ് പൂരണം, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ എ മുഹമ്മദ് ഹനീഫ്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ എന്‍ കടവത്ത്, ദാമോദരന്‍ ബെള്ളിഗെ, മുനീര്‍ കണ്ടാളം, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എബ്രഹാം തോണക്കര, കരിവെള്ളൂര്‍ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, സപ്ലൈകോ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, നാട്ടുകാര്‍ സംബന്ധിച്ചു.
സ്‌പെഷ്യല്‍ ഓണം ഫെയറുകള്‍
സപ്ലൈകോ കാസര്‍കോട് ഡിപ്പോയുടെ കീഴില്‍ മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ സ്‌പെഷ്യല്‍ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. പുത്തിഗെ, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, കുംബഡാജെ എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ സെപ്തംബര്‍ 6 മുതല്‍ 10 വരെയാണ് സ്‌പെഷ്യല്‍ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുക. ഓണം ഫെയര്‍ സംഘടിപ്പിക്കുന്ന സ്ഥലങ്ങള്‍: സീതാംഗോളി അപ്‌സര കോംപ്ലക്‌സ് (പുത്തിഗെ), ബദര്‍നഗര്‍ ജാഗ്രതാ സമിതി ഹാള്‍ (മൊഗ്രാല്‍ പുത്തൂര്‍), മധൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം, മാര്‍പ്പനടുക്കം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് (കുംബഡാജെ).
0 Comments