കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹിജഡകളെന്ന് കര്‍ണാടക മന്ത്രി : പ്രസംഗം വിവാദത്തില്‍

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹിജഡകളെന്ന് കര്‍ണാടക മന്ത്രി : പ്രസംഗം വിവാദത്തില്‍



ബംഗളൂരു : കോണ്‍ഗ്രസ് എംഎല്‍എമാരെ ഹിജഡകളെന്ന് വിളിച്ച കര്‍ണാടക മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍. എം എല്‍ എമാരെ അധിക്ഷേപിക്കുന്നതിനൊപ്പം ട്രാന്‍സ്ജെന്‍ഡറുകളെയും ആക്ഷേപിക്കുകയാണ് കര്‍ണാടക ഗ്രാമവികസന മന്ത്രിയായ കെ എസ് ഈശ്വരപ്പയുടെ പ്രസംഗം.

ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തും മുന്‍പ് ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നതിന് താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍ 50,000 മുസ്ലീങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യില്ലന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നുമുള്ള ഭയമായിരുന്നു അവര്‍ക്ക്. ഇത്തരത്തിലുള്ള ഹിജഡകളുടെ സ്വഭാവമാണ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കുള്ളതെന്നാണ് ഈശ്വരപ്പ പറഞ്ഞു.

താന്‍ ഇതുവരെ ആ സമുദായത്തെ സന്തോഷിപ്പിക്കാന്‍ നോക്കിയിട്ടില്ലെന്നും എന്നാല്‍ വോട്ടുകള്‍ ലഭിച്ചെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു. ദേശസ്നേഹമുള്ള മുസ്ലീങ്ങള്‍ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യും. എന്നാല്‍, ദേശീയതയ്ക്ക് എതിരെ നില്‍ക്കുന്നവരും പാക്കിസ്ഥാനൊപ്പെ നില്‍ക്കുന്ന രാജ്യദ്രേഹികളും ബിജെപി വോട്ട് നല്‍കില്ലെന്നും ഈശ്വരപ്പ പറഞ്ഞു. ഇതാദ്യമായല്ല ഈശ്വരപ്പയുടടെ പ്രസംഗം വിവാദമാകുന്നത്. നേരത്തെ, പാര്‍ട്ടിയില്‍ വിശ്വസിച്ചില്ലെങ്കില്‍ മുസ്ലീങ്ങള്‍ക്ക് സീറ്റ് നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Post a Comment

0 Comments