മില്‍മാ പാല്‍ ലിറ്ററിന് 4 രൂപ കൂടും; വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍
Monday, September 16, 2019
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. ലിറ്ററിന് നാല് രൂപയാണ് കൂടിയത്. മഞ്ഞ നിറമുള്ള കവറിനും ഇളം നീള നില നിറമുള്ള കവറിനും 44 രൂപയാകും. കടും നീല കവറിന് ലിറ്ററിന് 46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാവും.
ഇന്ന് ചേര്‍ന്ന മില്‍മ ഭരണ സമിതി യോഗത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പുതുക്കിയ വിലയില്‍ 3.35 ക്ഷീര കര്‍ഷകര്‍ക്കാണ്. 16 പൈസ ക്ഷീര സംഘങ്ങള്‍ക്കും 32 പൈസ ഏജന്റുമാര്‍ക്കും നല്‍കും. 3 പൈസ ക്ഷീരകര്‍ഷക ക്ഷേമ നിധിയിലേക്കും 10 പൈസ മേഖലാ യുണിറ്റുകള്‍ക്കും 1 പൈസ പ്ലാസ്റ്റിക് നിര്‍മാര്‍മത്തിനും 3 പൈസ കാറ്റില്‍ ഫീഡ് പ്രൈസ് ഇന്റര്‍വെന്‍ഷനും വേണ്ടിയും വിനിയോഗിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
ഈ മാസം ആറിന് മന്ത്രി പി. രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയര്‍ന്ന ചെലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം.
0 Comments