ദേശീയപാതയുടെ തകര്‍ച്ച : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി

ദേശീയപാതയുടെ തകര്‍ച്ച : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി



കാസര്‍കോട് : തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നടത്തുന്ന 24 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി. രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച നിരാഹാര സമരം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് സമാപിക്കും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ഉപവാസ സമരം മുസ്ലിംലീഗ് സംസ്ഥാന ട്രഷറരും മുന്‍മന്ത്രിയുമായ സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പകപോക്കല്‍ നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി യുടെ ശബ്ദ സന്ദേശം ചടങ്ങില്‍ കേള്‍പ്പിച്ചു. ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ പി കുഞ്ഞിക്കണ്ണന്‍, കെ നീലകണ്ഠന്‍, സി രതികുമാര്‍, അഡ്വ. സി കെ ശ്രീധരന്‍, എം സി ഖമറുദ്ദിന്‍, എ അബ്ദുല്‍റഹ്മാന്‍, കല്ലട്ര മാഹിന്‍ഹാജി, എ ജി സി ബഷീര്‍, എ ഗോവിന്ദന്‍ നായര്‍, കരിവെള്ളൂര്‍ വിജയന്‍, പി എ അഷ്‌റഫലി, അഡ്വ. പി കെ ഫൈസല്‍, ഗീതാകൃഷ്ണന്‍, ബാലകൃഷ്ണന്‍ പേരിയ, ടി ഇ അബ്ദുല്ല, മൂസ ബി ചെര്‍ക്കള സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments