പിണറായിയില്‍ ബോംബ് സ്ഫോടനം

പിണറായിയില്‍ ബോംബ് സ്ഫോടനം



പിണറായി: പിണറായില്‍ ബോംബ് സ്ഫോടനം. ഇന്നലെ രാത്രി 9.30 ഓടെയാണ് പിണറായിക്കടുത്ത വെണ്ടുട്ടായി കൈതേരി പാലത്തിന് സമീപത്തെ റോഡില്‍ സ്ഫോടനം നടന്നത്. സ്ഫോടന ശബ്ദം കിലോമീറ്ററോളം കേട്ടിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ബോംബ് എറിഞ്ഞവരെ കണ്ടെത്താനായില്ല. സ്ഥലത്ത് നിന്ന് ബോംബിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഐസ്‌ക്രീം ബോംബാണ് പൊട്ടിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷിച്ചു വരികയാണ്.

Post a Comment

0 Comments