
കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 21 ന് നടത്തും. ഈ മാസം 30 ന് വൈകുന്നേരം മൂന്നുവരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. വരണാധികാരികൂടിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) എന്‍ പ്രേമചന്ദ്രന്റെ കളക്ടറേറ്റിലെ ഓഫീസിലും ഉപവരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എന്‍. സുരേന്ദ്രന്റെ ഓഫീസിലും പത്രിക സ്വീകരിക്കും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം.
സൂക്ഷ്മ പരിശോധന ഒക്‌ടോബര്‍ 1 ന്
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ സ്ഥാനാര്‍ത്ഥികളുടെ പത്രികളുടെ സൂക്ഷമ പരിശോധന ഒക്‌ടോബര്‍ ഒന്നിന് നടത്തും
പത്രിക പിന്‍വലിക്കാനുള്ള അവസാന
തീയ്യതി ഒക്‌ടോബര്‍ മൂന്ന്
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി ഒക്‌ടോബര്‍ മൂന്ന് ആണ്.
വോട്ട് ഉണ്ടോയെന്ന് പരിശോധിക്കാം
2019 ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയായിരിക്കും മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ കരട് വോട്ടര്‍ പട്ടിക. നാഷണല്‍ വോട്ടേഴ്‌സ് സര്‍വ്വീസ് പോര്‍ട്ടല്‍ എന്ന വെബ്‌സൈറ്റിലൂടെ (www.nvsp.in) മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വോട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയും.
നിരീക്ഷണ ടീമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
മഞ്ചേശ്വരം ഉപതെരെഞ്ഞടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക്ക് സര്‍വ്വെലൈന്‍സ് ടീം, എം.സി.എംസി തുടങ്ങിയ നിരീക്ഷണ ടീമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു.
ആദ്യ ദിനം ആരും പത്രിക നല്‍കിയില്ല
മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികാ സര്‍പ്പണം ആരംഭിച്ചു. ആദ്യദിനത്തില്‍ ആരും പത്രിക നല്‍കിയില്ല.

0 Comments