
സർക്കാരിന്റെ ‘പാഠം ഒന്ന് പാടത്തേക്ക് ‘ പദ്ധതിയുടെ ഭാഗമായ പരിപാടിക്കിടെ മലപ്പുറം തിരൂരിൽ വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. മംഗലം വള്ളത്തോൾ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഫസ്‌ന (12) ആണ് മരിച്ചത്.
കൃഷി പഠനത്തിന്റെ ഭാഗമായി പാടത്തിറങ്ങി ഞാറ്‌നട്ട ശേഷം ബസിൽ തിരിച്ചു പോകാനൊരുങ്ങുന്നതിനിടെയാണ് കുട്ടി ബോധം കെട്ട് വീണത്. ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments