വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019



ന്യൂഡൽഹി: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുകയാണ്. ഒരു കിലോ ഉള്ളിക്ക് 70 മുതൽ 80 രൂപ വരെയാണ് ന്യൂഡൽഹിയിലും രാജ്യത്തെ മറ്റ് പല നഗരങ്ങളിലും വില. എന്നാൽ, നവംബറോടു കൂടി ഉള്ളിവിലയിൽ വലിയ കുറവ് വരുമെന്ന് നിതി ആഗോഗ് അംഗം രമേശ് ചന്ദ് പറഞ്ഞു.

വിലയിൽ ഒരു സ്ഥിരത നിലനിർത്താൻ, കേന്ദ്രം അതിന്‍റെ ബഫർ സ്റ്റോക്കിൽ നിന്ന് ഏജൻസികളായ നഫെഡ്, എൻ‌സി‌സി‌എഫ്, മദർ ഡയറിയുടെ സഫാൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഒരു കിലോയ്ക്ക് 23.90 രൂപ നിരക്കിൽ സവാള ഓഫ്‌ലോഡ് ചെയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾ പോലും തങ്ങളുടെ സംസ്ഥാനങ്ങളിൽ വിൽക്കാൻ ബഫറിൽ നിന്ന് ഉള്ളിയുടെ സ്റ്റോക്ക് എടുക്കുന്നു.

50,000 ടണ്ണിന്‍റെ ബഫർ സ്റ്റോക്ക് ഉണ്ട്. 15, 000 ടൺ ലിക്വിഡേറ്റഡ് ഉള്ളി ഉണ്ട്. നവംബർ മാസത്തോടു കൂടി ഉള്ളിവിലയിൽ രാജ്യവ്യാപകമായി കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഉണ്ടായിരിക്കുന്ന സ്ഥിതിഗതികൾ എത്രയും പെട്ടെന്ന് മാറുമെന്ന് തന്നെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ചന്ദ് പറഞ്ഞു.

എല്ലാ വർഷവും നമുക്ക് എന്തെങ്കിലും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും. ഇത്തവണ അത് ഉള്ളിയിലാണ്. ഉള്ളിവില പെട്ടെന്നാണ് മൂന്നും നാലും ഇരട്ടി വർദ്ധിച്ചത്. എന്നാൽ, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഒരു അറിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ