വെള്ളിയാഴ്‌ച, സെപ്റ്റംബർ 27, 2019


ചിറ്റാരിക്കാല്‍ : പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അയല്‍വാസിക്കെതിരെ കേസ്.
മാലോം വില്ലേജിലാണു സംഭവം. അയല്‍വാസി വിദ്യാര്‍ത്ഥിനിയെ ആദ്യം പ്രലോഭിപ്പിച്ചും പിന്നീടു ഭീഷണിപ്പെടുത്തിയും നിരന്തരം പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥിനി സംഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കി. പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് വലവീശിയിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ