
കണ്ണൂര്‍: പക്ഷിയിടിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി.
ഇന്ന് രാവിലെ പത്തിന് പുറപ്പെട്ട വിമാനത്തില്‍ പക്ഷിയിടിച്ചതോടെ 20 മിനിറ്റിനകം തിരിച്ചിറക്കുകയായിരുന്നു. സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ച ശേഷം സര്‍വീസ് റദ്ദാക്കി. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ കൊണ്ടു പോകാനാണ് തീരുമാനം. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായാണ് പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുന്നത്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ