കാഞ്ഞങ്ങാട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ധീന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുഗ്രഹ അശിർവാദം. കുണിയയിൽ പുതുക്കി പണിത ജുമാ മസ്ജിദ് ഉദ്ഘാടന ചടങ്ങിനെത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയുടെ നോർത്ത് ചിത്താരിയിലെ വസതിയിൽ വെച്ചാണ് യു.ഡി.എഫ് സ്ഥാനാർഥി എം.സി ഖമറുദ്ധീന് തങ്ങൾ അനുഗ്രഹ അശീർവാദം നൽകിയത്. കുടാതെ എല്ലാ വിജയാശംസകളും ഹൈദരലി തങ്ങൾ നേരുകയും ചെയ്തു. കഴിഞ്ഞ ദിവസം പാണക്കാട് വെച്ച് ഹൈദരലി ശിഹാബ് തങ്ങളും സ്വാദിഖലി ശിഹാബ് തങ്ങളും ചേർന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി എം.സി ഖമറുദ്ധീനെ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഹൈദരലി ശിഹാബ് തങ്ങൾ ജില്ലയിൽ വ്യാഴാഴ്ച എത്തി ചേർന്നതും എം.സി ഖമറുദ്ധീനെ നോർത്ത് ചിത്താരിയിൽ വെച്ച് കണ്ടു മുട്ടിയതും.
0 Comments