കോടികള്‍ തട്ടിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന കാഞ്ഞങ്ങാട് സ്വദേശിനിയുടെ ജാമ്യത്തിന് കൊച്ചിയിലെത്തിയ സഹോദരനും കുടുങ്ങി

കോടികള്‍ തട്ടിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന കാഞ്ഞങ്ങാട് സ്വദേശിനിയുടെ ജാമ്യത്തിന് കൊച്ചിയിലെത്തിയ സഹോദരനും കുടുങ്ങി


കൊച്ചി: ഇംഗ്ലണ്ടില്‍ നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന കാഞ്ഞങ്ങാട് സ്വദേശിനിയുടെ സഹോദരനും പിടിയിലായി കാഞ്ഞങ്ങാട് ആവിക്കര സ്വദേശി ജിമ്മി എന്ന ജോസ് മേരിദാസ് (45) ആണ് കൊച്ചിയില്‍ പിടിയിലായത്. ഈ കേസില്‍ ജിമ്മിയുടെ സഹോദരി ആവിക്കര പൊക്കണ്ടത്തില്‍ വീട്ടിലെ മാര്‍ഗരറ്റ് മേരി അലക്കോക്കിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ഗരറ്റ് മേരിയുടെ ജാമ്യത്തിനായി കൊച്ചിയില്‍ എത്തിയപ്പോവാണ് ജിമ്മിയെ എറണാകുളം സൗത്ത് എസ്.ഐ എന്‍.എസ് റോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സഹോദരിക്ക് വേണ്ടി പലരില്‍ നിന്നും പണം ശേഖരിക്കുകയും അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് ജിമ്മിക്കെതിരായ കേസ്.

Post a Comment

0 Comments